Rintecx തൊഴിൽ ദായക പദ്ധതി പട്ടാഴി

  • Home
  • India
  • Pattazhi
  • Rintecx തൊഴിൽ ദായക പദ്ധതി പട്ടാഴി

Rintecx തൊഴിൽ ദായക പദ്ധതി പട്ടാഴി Rintecx scad business solutions pvt. ltd
ഗ്രാമീണ തൊഴിൽ ദയക പദ്ധതി യൂണിറ്റ്

കോവിഡിന് ശേഷം തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ ഒരു സംരംഭമാണ് Rintecx ഗ്രാമീണ തൊഴിൽദായക പദ്ധതി യൂണിറ്...
03/01/2023

കോവിഡിന് ശേഷം തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ ഒരു സംരംഭമാണ് Rintecx ഗ്രാമീണ തൊഴിൽദായക പദ്ധതി യൂണിറ്റ്. സംരംഭം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ആറോളം ജില്ലകളിൽ ഇതിന്റെ പ്രൊഡക്ഷൻ യൂണിറ്റുകൾ ഇടുകയും ഏകദേശം കേരളത്തിൽ 1200 പഞ്ചായത്തുകളും കോർപ്പറേഷനുകളും മുൻസിപ്പാലിറ്റികളും ഉള്ളതിൽ 250 ഓളം സ്ഥലങ്ങളിൽ വിതരണക്കാർ ഏറ്റെടുത്തുകൊണ്ട് ഇപ്പോൾ ബിസിനസ്‌ ചെയ്തു വരുന്നു. അതുപോലെതന്നെ വീട്ടിലിരിക്കുന്ന ഒരുപാട് സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ട് അവർക്കും കൂടി വരുമാനം വാങ്ങി കൊടുത്തു കൊണ്ട് ആണ് ഈ സ്ഥാപനം മുന്നേറുന്നത്. ഏകദേശം 300 കുട്ടികൾ ഓൺലൈൻ ആയും ജോലി ചെയ്യുന്നു. കൂടാതെ ആറ് പ്രൊഡക്ഷൻ യൂണിറ്റിൽ ഈരണ്ടു പേർക്കും കൂടി ജോലി കൊടുത്തുകൊണ്ട് ആണ് ഈ സ്ഥാപനം വളരുന്നത്.12 ഓളം സ്ഥിരം ജോലിക്കാരും ഉണ്ട്. ഇന്ന് കേരളത്തിലെ ഒരു വരുമാന മാർഗത്തിന്റെ സംസാര വിഷയമാണ് ഞങ്ങളുടെ ഈ സംരംഭം.

എല്ലാ കമ്പനികളുടെ പോലെയും ഇവിടെ ഒട്ടനവധി പ്രോഡക്ടുകൾ ഒന്നും ഉണ്ടാക്കുന്നില്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ മേന്മ. നമ്മുടെ വീട്ടിലെ എല്ലാ ക്ലീനിങ് ജോലികൾക്കും ഒരൊറ്റ പ്രോഡക്റ്റ് എന്ന ഒരു ആശയം വിജയിപ്പിച്ചെടുത്തിരിക്കുകയാണ് ഇവിടെ. അതിനുവേണ്ടി ഒരു പ്രോഡക്റ്റ് കണ്ടുപിടിച്ചിരിക്കുകയാണ് അതിന്റെ പേരാണ് റിന്റെക്സ്. വീട്ടിലെ 13 ജോലികൾ തുടങ്ങി 96 ക്ലീനിങ് കാര്യങ്ങൾക്ക് നമ്മുടെ റിൻടെക്സിനെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇത് നിർമ്മിച്ചിരിക്കുന്നത് പ്രകൃതിക്കും മനുഷ്യനും ദോഷമില്ലാത്ത രീതിയിലും കൂടിയാണ്. പ്രധാനമായും ഈ സംരംഭത്തിന്റെ ഉദ്ദേശ്യലക്ഷ്യം എന്നത്, കോവിഡിന് ശേഷം ജോലി നഷ്ടപ്പെട്ടവർക്കും നിലവിലെ ജോലിയിൽ നിന്ന് നല്ലൊരു വരുമാനം കിട്ടാത്തവർക്കും ബിസിനസുകളിൽ തകർച്ച അനുഭവപ്പെട്ടവർക്കും ഒരു കൈത്താങ്ങായാണ് ഇന്ന് ഈ സംരംഭം നിലകൊള്ളുന്നത്.

സംരംഭത്തിന്റെ ഭാഗമായി ഓരോ സംരംഭകനും ഞങ്ങളുടെ കുടുംബാംഗങ്ങളെ പോലെ ആകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ പ്രോഡക്റ്റ് എടുത്തുകൊണ്ടു പോകുന്ന ഡിസ്ട്രിബ്യൂട്ടർ മാർക്ക് പ്രത്യേക പരിഗണന കൊടുക്കുകയും അവർക്ക് വേണ്ട മാന്യമായ മാർജിൻ കൊടുക്കുവാനും ഞങ്ങളീ കൂട്ടത്തിൽ പ്രത്യേകം ശ്രദ്ധ കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ അവരുമായുള്ള ബിസിനസ് ബന്ധം നിലനിർത്തുവാനായി സംരംഭത്തിന്റെ ഭാഗമായി അവർക്ക് കൊടുക്കുന്ന ജില്ലകളോ താലൂക്കുകളോ പഞ്ചായത്തുകളോ മുൻസിപ്പാലിറ്റികളോ എന്തുതന്നെയായാലും അത് അവർക്കുള്ളതായി എത്ര കൊല്ലത്തേക്ക് വേണമെങ്കിലും മാറ്റിവയ്ക്കുന്നു. അങ്ങനെ ഒട്ടനവധി ബിസിനസ് ബന്ധങ്ങൾ നിലനിർത്തി കൊണ്ടാണ് ഇന്ന് ഈ സംരംഭം മുന്നേറുന്നത്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും സഹകരണവും എപ്പോഴും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു കൂടാതെ നമുക്ക് കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുവാനായി ഒരുമിച്ചു നിൽക്കാം.

31/12/2022

Address

Scad Business Solutions Pvt. Ltd
Pattazhi
691522

Website

Alerts

Be the first to know and let us send you an email when Rintecx തൊഴിൽ ദായക പദ്ധതി പട്ടാഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share