14/11/2016
56 ഇഞ്ചിന്റെ മോങ്ങൽ നാടകം രണ്ടാം ഭാഗം.
ഭരണ പരാജയത്തിലൂടെ സ്വന്തം മുഖം വികൃതമാകുംബോൾ ജനം അനുഭവിക്കുന്ന പ്രതിസന്ധി രൂക്ഷമാകുംബോൾ 56 ഇഞ്ച് നെഞ്ചളവ് പറഞ്ഞു വന്ന മോദി കുട്ടികളെ പോലെ മോങ്ങുകയാണു.
ഇതിനു മുംബ് ഉനയിൽ ദളിതരെ വേട്ടയാടിയപ്പോഴും സമാനമായ മോങ്ങലായിരുന്നു. അന്നു ദളിതരെ വെടി വെക്കരുത് പകരം എന്റെ നെഞ്ചിലേക്ക് നിറയൊഴിക്കൂ എന്നു പറഞ്ഞു. ഇന്നു പറയുന്നു പച്ചയ്ക്ക്കൂ കത്തിക്കാൻ.
86% കറൻസിയും യാതൊരു ക്രമീകരണവും ഇല്ലാതെ റദ്ദാക്കി സാധാരണക്കാരെ കഷ്ടത്തിലാക്കിയിരിക്കുന്നു. ക്യൂവിൽ കള്ളപ്പണക്കാരെ മാത്രം കാണുന്നില്ല. എലിയെ പേടിച്ച് ഇല്ലം ചുടുകയായിരുന്നു യഥാർത്ഥത്തിൽ മോദി ചെയ്തത്. ഇന്ത്യ പോലെ അതിസങ്കീർണമായ ജീവിത വ്യവസ്ഥിയുള്ള ഒരു രാജ്യത്തെ തിരിച്ചറിയാൻ പോലും പറ്റാതെ തുഗ്ലക്ക് പരിഷ്ക്കാരങ്ങൾ കൊണ്ടു വരുന്ന മോദി എന്തു ഭരണാധികാരിയാണു. ജനാധിപത്യ രാജ്യത്ത് ഏകാധിപത്യ പ്രവണത കൊണ്ടുവരുന്ന സമീപനം ശരിയല്ല. അദാനി അംബാനിമാരെ സംരക്ഷിച്ച് അതോടൊപ്പം വിദേശത്ത് നിക്ഷേപിച്ച പണത്തിന്റെ കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാതെ പാവപ്പെട്ട കോടിക്കണക്കിനു മനുഷ്യരെ ഇങ്ങനെ വേട്ടയാടി പീപ്പി ഊതി പരിഹസിക്കുന്ന മോദിയെ 56 ഇഞ്ച് നെഞ്ചളവുള്ള കുട്ടിയായി കാണാനേ പറ്റൂ... അബദ്ധങ്ങൾ ചെയ്ത് ഇനിയും മോങ്ങിക്കൊണ്ടിരിക്കുക. കുട്ടികളെ പോലെ...
മോദിക്ക് എന്റെ ശിശു ദിനാശംസകൾ...