24/02/2025
1984 തുടങ്ങി 1989 വരെ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കൾ ആയ സുസുക്കി മോട്ടോർ കോർപ്പറേഷനും,ഇന്ത്യൻ കമ്പനി ആയ TVS ഉം തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് IND-SUZUKI. AX -100. എന്ന മോഡൽ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ 100 സിസി മോട്ടോർസൈക്കിളിൽ ഒന്നാണിത്. ആദ്യത്തെ ബാച്ച് വാഹനങ്ങൾ മുഴുവൻ ജപ്പാനിൽ നിന്നും ബൈക്ക് നേരിട്ട് ഇറക്കുമതി ചെയ്ത് നിര്മിച്ചതിനാൽ ഉൽപാദനച്ചെലവ് അൽപ്പം കൂടുതലായിരുന്നു. ഇറങ്ങിയ ആദ്യ. നാളുകളിൽ AX-100 വിജയകരമായിരുന്നുവെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ വിജയം ആവർത്തിക്കുന്നതിൽ പരാജയപ്പെട്ടു. YAMAHA RX100 പുറത്തിറക്കിയതോടെ യമഹ ഇന്ത്യൻ മാർക്കറ്റിൽ സൃഷ്ടിച്ച മുന്നേറ്റത്തിൽ AX100 നു പിടിച്ചു നിൽക്കാനായില്ല. 1989 ഇൽ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടു
1984-1989 നിർമാണത്തിൽ ഇരുന്നTVS-SUZUKI AX-100R ഇരുചക്ര വാഹനവിപണിയിലെ Commuter വിഭാഗത്തിൽ പെടുന്നു. Single Cylinder എൻജിൻ, 2 stroke ഗണത്തിൽ പെടുന്ന എൻജിൻ, Air cooled ആയിരുന്നു.
Bore / stroke യഥാക്രമം
50 mm × 50 mm (2.0 in × 2.0 in)
COMPRESION വന്നിരുന്നത്
6.6:1
വാഹനത്തിന്റെ ടോപ്പ് സ്പീഡ് 85 km/h
ഇതിൽ ഉപയോഗിച്ചിരുന്ന ഇഗ്നിഷൻ
capacitor discharge ignition
4 speed constant meshട്രാൻസ്മിഷൻ ലഭ്യമായിരുന്ന വാഹനത്തിന്റെ സസ്‌പെൻഷൻ
മുന്നിൽ Telescopic Oil Damped ഉം പുറകിൽ Swinging arm, hydraulic shock absorber with coaxial spring കൂടി ലഭ്യമാക്കിയിരുന്നു
മുന്നിലും പിന്നിലും 110DIA INTERNAL EXPANSION ടൈപ്പ് ഡ്രം ബ്രേക്ക് ആയിരുന്ന വാഹനത്തിന്റെ വീൽബേസ് 1,217 mm (47.9 in)ആയിരുന്നു.
നീളം 2,057 mm (81.0 in)
വീതി 725 mm (28.5 in)
പൊക്കം 1,053 mm (41.5 in)
12 ലിറ്റർ ഇന്ധനടാങ്ക് കൂടാതെ
1.3 ലിറ്റർ റിസർവ് ഉം കമ്പനി ലഭ്യമാക്കിയിരുന്നു
Turning radius
1,800 mm (71 in)