25/10/2022
ഈ ഓണത്തിന് ഒരു മത്സരം നടത്താമെന്ന് ഞങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ആയ S4 (S4help IT Solutions Pvt. Ltd.) നിർദ്ദേശിച്ചപ്പോൾ അത് ഞങ്ങളുടെ ഉപഭോക്താക്കളായ സാധാരണക്കാർക്കും, Tech Experts അല്ലാത്തവർക്കും പങ്കെടുക്കാൻ പറ്റുന്നതാവണമെന്ന ഒരു നിർദ്ദേശം മാത്രം അവർക്ക് കൊടുത്തിരുന്നു. ഞങ്ങളുടെ ഉപഭോക്താക്കൾ ആയ സാധാരണ വീട്ടമ്മമാരും, കേരളത്തിലെ ജനങ്ങളും ഈ മത്സരത്തെ അത്യധികം ആവേശത്തോടെയാണ് ഏറ്റെടുത്തത്. വളരെ വലിയ പങ്കാളിത്തത്തോടെ ഈ മത്സരവുമായി സഹകരിച്ച എല്ലാവർക്കും 'സൂപ്പർനോവ' യുടെ നന്ദി രേഖപ്പെടുത്തുന്നു.
അതോടൊപ്പം ഈ മത്സരത്തിന്റെ വിജയികളെ തിരഞ്ഞെടുത്തത് വീഡിയോകളുടെ ക്വാളിറ്റിയോ പ്രൊഫഷണലിസമോ മാനദണ്ഡമാക്കിയല്ല എന്നും, മറിച്ച് അതിന്റെ പിന്നിലുള്ള ശ്രമങ്ങളും ആശയവും മാത്രമാണ് കണക്കിലെടുത്തത് എന്നും, ജഡ്ജിങ്ങ് പാനലിനു വേണ്ടി പ്രിയപ്പെട്ട മത്സരാർത്ഥികളെ അറിയിക്കുന്നു. ഇത് പോലുള്ള കുഞ്ഞു കുഞ്ഞു മത്സരങ്ങളിലൂടെ ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കളോട് സംവദിക്കുവാൻ സാധിക്കുന്നത് തീർച്ചയായും ഞങ്ങൾക്ക് വളരെ വലിയ സന്തോഷം നൽകുന്നു. സൂപ്പർനോവ കുടുംബത്തിലേക്ക് ഒരിക്കൽകൂടി എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഇനിയും നിങ്ങളുടെ എല്ലാവരുടെയും സ്നേഹ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് വിജയികളെയും മത്സരത്തിൽ പങ്കെടുത്തവരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.
ഏറെ സ്നേഹത്തോടെ,
Parthasaradhy
Marketing Manager
Supernova Foods