On the spot car care

On the spot car care ON THE SPOT CAR CARE IS A COMPLETE CAR CARE SHOP. CAR MECHANICAL ELECTRICAL AC WORKS ETC... AVAILABL

3/6/2019 ഔറംഗബാദ് സ്വദേശികളായ ഏഴു യുവാക്കൾ വാഹനാപകടത്തിൽ മരിച്ചിരുന്നു. കാറിന്റെ ടയർ പൊട്ടിയതാണ് കാരണം. പ്രധാനപ്പെട്ട എം...
25/01/2023

3/6/2019 ഔറംഗബാദ് സ്വദേശികളായ ഏഴു യുവാക്കൾ വാഹനാപകടത്തിൽ മരിച്ചിരുന്നു.
കാറിന്റെ ടയർ പൊട്ടിയതാണ് കാരണം.

പ്രധാനപ്പെട്ട എം.എസ്.ജി
പുതുതായി നിർമിച്ച എക്‌സ്പ്രസ് വേയിൽ വാഹനങ്ങളുടെ ടയർ പൊട്ടുന്ന സംഭവങ്ങൾ ഈ ദിവസങ്ങളിൽ ഉയർന്നുവരുന്നുണ്ട്
ഇതിൽ ദിനംപ്രതി നിരവധി പേർക്കാണ് ജീവൻ നഷ്ടമാകുന്നത്.
ഒരു ദിവസം എന്റെ മനസ്സിൽ ഒരു ചോദ്യം വന്നു, എന്തുകൊണ്ടാണ് രാജ്യത്തെ ഏറ്റവും ആധുനികമായ റോഡുകളിൽ മിക്ക അപകടങ്ങളും സംഭവിക്കുന്നത്?
അപകടത്തിന് ഒരേയൊരു മാർഗ്ഗമേയുള്ളൂ, അതും ടയർ പൊട്ടിച്ച് മാത്രം.
എല്ലാവരുടെയും ടയറുകൾ പൊട്ടുന്ന തരത്തിൽ ഹൈവേ നിർമ്മാതാക്കൾ റോഡിൽ വെച്ചിരിക്കുന്ന സ്പൈക്കുകൾ എന്തൊക്കെയാണ്?
മനസ്സ് കൊടുങ്കാറ്റായി, ഇന്ന് ഈ കാര്യം കണ്ടെത്തണം എന്ന് ഞാൻ കരുതി.
അങ്ങനെ ടീമിനെ കണ്ടെത്താൻ ഒത്തുകൂടി
ഇപ്പോൾ കേൾക്കൂ
പരീക്ഷണത്തിനായി ഞങ്ങൾ ഒരു സുഹൃത്തിനെ വിളിച്ചു, ഞങ്ങൾ സ്കോർപിയോ എസ്‌യുവിയിൽ കയറി (യഥാർത്ഥ പ്രശ്നം ടയറാണ് എന്നത് ശ്രദ്ധിക്കുക)
ആദ്യം ഞങ്ങൾ തണുത്ത ടയറിന്റെ പ്രഷർ പരിശോധിച്ച് 25 psi ആണ് അന്താരാഷ്ട്ര നിലവാരം അനുസരിച്ച് ക്രമീകരിക്കുക
(എല്ലാ വികസിത രാജ്യങ്ങളിലെയും കാറുകളിലും ഒരേ വായു മർദ്ദം നിലനിർത്തുന്നു
നമ്മുടെ നാട്ടിലുള്ളവർ അറിയാതെ വരുമ്പോൾ അല്ലെങ്കിൽ ഇന്ധനം ലാഭിക്കാൻ ആവശ്യമായതിനേക്കാൾ കൂടുതൽ വായു ടയറുകളിൽ നിറയ്ക്കുന്നു
ഇത് സാധാരണയായി 35 മുതൽ 45 വരെ PSI ആണ്
നല്ലത്
ഇനി നമുക്ക് മുന്നോട്ട് പോകാം
ഇതിനുശേഷം ഞങ്ങൾ നാലുവരിപ്പാതയിൽ കയറി കാർ ഓടിച്ചു
വാഹനത്തിന്റെ വേഗത മണിക്കൂറിൽ 120 - 140 കി.മീ
രണ്ടു മണിക്കൂർ ഇത്രയും സ്പീഡിൽ വണ്ടി ഓടിച്ചിട്ട് ഞങ്ങൾ ഉദയ്പൂരിനടുത്തെത്തി
വണ്ടി നിർത്തി ടയർ പ്രഷർ ഒന്നുകൂടി പരിശോധിച്ചപ്പോൾ ഞെട്ടി.
ഇപ്പോൾ ടയർ പ്രഷർ 52 psi ആയിരുന്നു
ടയറിന്റെ മർദ്ദം ഇത്രയധികം വർധിച്ചതെങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്
അതിനാൽ ഇതിനായി ടയറിൽ തെർമോമീറ്റർ വെച്ചപ്പോൾ ടയറിന്റെ താപനില 92.5 ഡിഗ്രി സെൽഷ്യസായിരുന്നു.
റോഡിലെ ടയറുകളുടെ ഘർഷണവും ബ്രേക്ക് ചവിട്ടിയുണ്ടാകുന്ന ചൂടും കാരണം ടയറിനുള്ളിലെ വായു വികസിക്കുന്നതിന്റെ മുഴുവൻ ദുരൂഹതയും ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്.
B2B ടയറിനുള്ളിലെ വായു മർദ്ദം വളരെയധികം വർദ്ധിച്ചു
ഞങ്ങളുടെ ടയറുകളിലെ വായു നേരത്തെ തന്നെ അന്താരാഷ്‌ട്ര നിലവാരത്തിന് അനുസൃതമായതിനാൽ അവ പൊട്ടിത്തെറിയെ അതിജീവിച്ചു
എന്നാൽ വായു മർദ്ദം കൂടുതലുള്ള ടയറുകൾ (35 -45 PSI)
അല്ലെങ്കിൽ മുറിഞ്ഞ ടയർ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്
അതിനാൽ നാലുവരിപ്പാതയിലേക്ക് പോകുന്നതിന് മുമ്പ് നിങ്ങളുടെ ടയർ പ്രഷർ ശരിയാക്കി സുരക്ഷിതമായ യാത്ര ആസ്വദിക്കൂ
ഡ്രൈവർമാരെ ബോധവത്കരിക്കാൻ ഞാൻ എക്സ്പ്രസ് വേ അതോറിറ്റിയോട് അഭ്യർത്ഥിക്കുന്നു
ഹൈവേ യാത്ര അവസാന യാത്രയാകാതിരിക്കാൻ
നിങ്ങളുടെ എല്ലാ Facebook, WhatsApp സുഹൃത്തുക്കളും ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
അങ്ങനെ ചെയ്താൽ ഒരു ജീവനെങ്കിലും രക്ഷിച്ചാൽ മനുഷ്യ ജന്മം ധന്യമാകും.
ഒരു പ്രധാന സന്ദേശം എല്ലാവരിലും എത്തേണ്ടത് അത്യാവശ്യമാണ്.

The new..
13/03/2022

The new..

വാഹന എൻജിന്റെ ജീവരക്തമാണ് ഓയില്‍. എൻജിനുകളെ ലൂബ്രിക്കന്റ് ചെയ്ത് കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നത് എൻജിൻ ഓയിലുകളാണ്. എൻ...
02/02/2021

വാഹന എൻജിന്റെ ജീവരക്തമാണ് ഓയില്‍.

എൻജിനുകളെ ലൂബ്രിക്കന്റ് ചെയ്ത് കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നത് എൻജിൻ ഓയിലുകളാണ്. എൻജിന്റെ ആകമാനം പ്രവർത്തനത്തെ ബാധിക്കുന്നതാണ് ഇടവേളകളിലുള്ള ഓയിൽ മാറ്റം. ഓയിൽ കൃത്യമായി മാറ്റാതിരുന്നാൽ എൻജിനു ശരിയായ ലൂബ്രിക്കേഷൻ കിട്ടാതെ നിങ്ങളുടെ വണ്ടി അകാലചരമം പ്രാപിക്കുമെന്നത് മറക്കേണ്ട. കമ്പനി പറയുന്ന ഇടവേളകളിലാണ് കാറുകളിൽ ഓയിൽ മാറ്റേണ്ടത്.

ഓയിലുകൾ വ്യത്യസ്ത തരമുണ്ട് മിനറൽ ഓയിലുകൾ, സിന്തറ്റിക്ക് ഓയിലുകൾ, സെമി സിന്തറ്റിക്ക് ഓയിലുകൾ. ഇവ തമ്മിലുള്ള വ്യത്യാസമെന്ത്. ഇവയുടെ ഉപയോഗങ്ങളെന്തെല്ലാം?
∙ മിനറൽ ഓയിലുകൾ: എണ്ണ ശുദ്ധീകരണത്തിന്റെ ഒരു ഉപോൽപ്പന്നമാണ് മിനറൽ ഓയിലുകൾ. പരമ്പരാഗത ഓയിലുകൾ ഇവയാണ്. ഉയർന്ന തപനിലയിൽ ഇവയ്ക്ക് പ്രവർത്തിക്കാൻ സാധിക്കും. പൂർണമായും പ്രകൃതിദന്തമാണ് മിനറൽ ഓയിലുകൾ. ഫോഡ് മോഡലിൽ ടി കാറിലാണ് ആദ്യമായി മിനറൽ ഓയിൽ ഉപയോഗിക്കുന്നത്. ഇത്തരം ഓയിലുകൾക്ക് വില കുറവാണ്. എന്നാൽ സെമി, സിന്തറ്റിക്ക് ഓയിലുകളെ അപേക്ഷിച്ച് അവയുടെ പ്രവർത്തന കാലയളവ് കുറവാണ്.
∙ സെമിസിന്തറ്റിക് ഓയിൽ: മിനറലിൽ ഓയിലും കെമിക്കലുകളും അടങ്ങിയതാണ് സെമി സിന്തറ്റിക്ക് ഓയിലുകൾ. മിനറൽ‌ ഓയിലുമായി താരതമ്യപ്പെടുത്തുമ്പോൾ‌ മികച്ചതാണ് സെമി സിന്തറ്റിക്ക്. ലൂബ്രിക്കേഷൻ, ഓയിലിന്റെ ലൈഫ്, എൻജിന് കൂടുതൽ സംരക്ഷണം എന്നിവ സെമി സിന്തറ്റിക്ക് ഓയിലുകൾ നൽകുന്നുണ്ട്. മിനറൽ ഓയിലിനെ അപേക്ഷിച്ച് വിലയും കുടുതലായിരിക്കും ഇവയ്ക്ക്.
∙ സിന്തറ്റിക്: പൂർണമായും നിർമിച്ചെടുക്കുന്ന ഓയിലാണ് സിന്തറ്റിക്ക് ഓയിൽ. ഏറ്റവും മികച്ച പ്രവർത്തനം ഇത് വാഗ്ദാനം ചെയ്യുന്നു. ഓയിലിന്റെ ലൈഫും ലൂബ്രിക്കേഷനും എൻജിന് നൽകുന്ന സംരക്ഷണവുമെല്ലാം ബാക്കി രണ്ടു ഗണത്തേക്കാൾ കൂടുതലമാണ്. സ്ഥിരതയുള്ള പ്രകടനം നൽകും ഈ ഓയിലുകൾ. ശൈത്യത്തിലും ഉയർന്ന താപനിലയിലും ഒരുപോലെ പ്രവർത്തിക്കാൻ ഇവയ്ക്ക് സാധിക്കും. എൻജിന്റെ തുരുമ്പ്, കൂടുതൽ തേയ്മാനം എന്നിവ ഇല്ലാതാക്കാലുള്ള കെമിക്കലുകളും സിന്തറ്റിക്ക് ഓയിലുകളിൽ കാണാൻ സാധിക്കും. എന്നാൽ മറ്റു രണ്ട് ഓയിലുകളെക്കാലും വില കൂടുതലാണ് സിന്തറ്റിക്ക് ഓയിലിന്.
നിങ്ങൾ വണ്ടിയെ ആത്മാർഥമായി സ്നേഹിക്കുന്നുവെങ്കിൽ അൽപം പണം കൂടുതൽ മുടക്കി ഫുൾ സിന്തറ്റിക് ഓയിൽ ഒഴിക്കാൻ ശ്രമിക്കുക. സാധാരണ ഓയിൽ ഒഴിച്ചാൽ വാഹനം 10000 കിലോമീറ്റർ ഓടുമെങ്കിൽ, ഫുൾ സിന്തെറ്റിക് ഓയിലിന്റെ കാര്യത്തിൽ അത് ഇരട്ടിയിൽ അധികം കിലോമീറ്ററാണ്. എൻജിന് ആരോഗ്യകരമായ നീണ്ട ജീവിതം ഇത് ഉറപ്പാക്കുന്നു, എൻജിൻ നോയിസിന്റെ ശല്യം കുറയുകയും ആക്സിലറേഷൻ കൂടുതൽ സ്മൂത്താകുകയും ചെയ്യും. മൈലേജും വർധിക്കും

On the spot car care9645950018
20/11/2020

On the spot car care
9645950018

18/11/2020

How can remove the hard brake drum?????

ON THE SPOT CAR CARE

( For Road side assistance )

Near changanaherry

9645950018

What is micro sleep???
17/06/2020

What is micro sleep???

മകൻ കോളേജ് പാസ്സ് ആയി കഴിഞ്ഞപ്പോൾ പിതാവ് തന്റെ മകന് ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു. തന്റെ പഴയ കാർ ആയിരുന്നു സമ്മാന...
12/06/2020

മകൻ കോളേജ് പാസ്സ് ആയി കഴിഞ്ഞപ്പോൾ പിതാവ് തന്റെ മകന് ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു. തന്റെ പഴയ കാർ ആയിരുന്നു സമ്മാനം. മകന് പൊടി പിടിച്ചു കിടക്കുന്ന കാർ കണ്ടപ്പോൾ ഒരു അസന്തുഷ്ടി തോന്നി.

പിതാവ് മകനോട് പറഞ്ഞു... നീ ഈ കാർ ആദ്യം ഒരു ഉപയോഗിച്ച കാർ വിൽക്കുന്ന കടയിൽ പോയി വില ചോദിക്കണം. അടുത്തത് ഇരുമ്പ് വിലയ്ക്കെടുക്കുന്ന ആളിന്റെ കടയിൽ പോയി വില ചോദിക്കണം. മൂന്നാമതായി കാറുകൾ ഇഷ്ടപ്പെടുന്ന ആളുകളുടെ അടുത്തു വില ചോദിക്കണം. എന്നിട്ടു തിരിച്ചു വരുവാൻ പറഞ്ഞു.

മകൻ അപ്രകാരം തന്നെ ചെയ്തിട്ടു തിരിച്ചു വന്നു. എന്തായിരുന്നു വിലകൾ പറഞ്ഞതു എന്നു ചോദിച്ചപ്പോൾ മകൻ പറഞ്ഞു.. കാർ കടക്കാരൻ 50000 രൂപാ വില പറഞ്ഞു. കാരണം പഴയ കാർ ആണ്. ഇരുമ്പ് കച്ചവടക്കാരൻ പറഞ്ഞു കൂടി വന്നാൽ 10000 രൂപാ തരാം. എന്നാൽ കാർ പ്രേമികളുടെ വെബ്സൈറ്റിൽ ചോദിച്ചപ്പോൾ 10 ലക്ഷം രൂപാ വരെ ചിലർ വില പറഞ്ഞു, കാരണം നിസ്സാൻ സ്കൈലൈൻ R33 എന്ന കാർ ആണിത്, ഇതിപ്പോൾ കിട്ടുവാൻ പ്രയാസം ആണ് എന്നു.

അപ്പൻ മകനോട് പറഞ്ഞു... കോളേജ് കഴിഞ്ഞു ഉദ്യോഗം നോക്കുന്ന നീ ഈ പാഠം മനസ്സിലാക്കണം. ഒന്നു, നമ്മളുടെ വില നമ്മൾ അറിയണം. രണ്ടു, നമ്മളുടെ വില അറിയാത്തവരുടെ അടുത്തു നമ്മൾ സമയം പാഴാക്കരുത്. നമ്മളുടെ വില അറിയുന്നവർ നമ്മൾ ആരാണെന്നു തിരിച്ചറിഞ്ഞു നമ്മൾക്ക് വില നൽകും.

കടപ്പട്: സുബിഷ്

01/06/2020

#എഞ്ചിൻഓയിൽ

അഥവാ മോട്ടോർ ഓയിൽ. ചലിക്കുന്ന ഭാഗങ്ങൾക്ക് ലൂബ്രിക്കേഷൻ നൽകുകയാണ് പ്രധാന ധർമ്മമെങ്കിലും , ഈ ഭാഗങ്ങൾ വൃത്തിയാക്കുക, തുരുമ്പുപിടിക്കൽ തടയുക , ചലിക്കുന്ന ഭാഗങ്ങളിൽ നിന്ന് താപം നീക്കം ചെയ്ത് എഞ്ചിൻ തണുപ്പിക്കുക എന്നീ ധർമ്മങ്ങളും എഞ്ചിൻ ഓയിൽ നിർവഹിക്കുന്നു...
മിനറല്‍ എഞ്ചിന്‍ ഓയിലിന്റെ ഗുണങ്ങള്‍

അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ആവശ്യമായ ലൂബ്രിക്കേഷന്‍ നല്‍കുകയാണ് മിനറല്‍ ഓയിലിന്റെ ലക്ഷ്യം. എഞ്ചിന്‍ ഘടകങ്ങള്‍ തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കുക വഴി എഞ്ചിന്‍ താപം നിയന്ത്രിച്ചു നിര്‍ത്താന്‍ മിനറല്‍ ഓയിലിന് സാധിക്കും. മിനറല്‍ എഞ്ചിന്‍ ഓയിലുകള്‍ക്ക് സിന്തറ്റിക് എഞ്ചിന്‍ ഓയിലുകളെക്കാളും വില കുറവാണ്
മിനറല്‍ എഞ്ചിന്‍ ഓയില്‍

(Crude Oil) സംസ്‌കരിച്ചെടുക്കുമ്പോള്‍ ലഭിക്കുന്ന ഉപോത്പന്നമാണ് മിനറല്‍ എഞ്ചിന്‍ ഓയിൽ. അതായത് പ്രകൃതിദത്തമാണിത്.
സംസ്‌കരണ പ്രക്രിയയില്‍ ലഭിക്കുന്ന സാന്ദ്രത കൂടിയ ഉപോത്പന്നങ്ങളാണ് ശേഷം ടാറായി ഉപയോഗിക്കാറ്. ഉയര്‍ന്ന കാര്‍ബണ്‍ അളവുള്ള ലഘു എണ്ണ വീണ്ടും സംസ്‌കരിച്ചെടുത്താണ് പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ വേര്‍തിരിക്കുന്നത്.

മിനറല്‍ എഞ്ചിന്‍ ഓയിലിന്റെ ഗുണങ്ങള്‍

അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ആവശ്യമായ ലൂബ്രിക്കേഷന്‍ നല്‍കുകയാണ് മിനറല്‍ ഓയിലിന്റെ ലക്ഷ്യം. എഞ്ചിന്‍ ഘടകങ്ങള്‍ തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കുക വഴി എഞ്ചിന്‍ താപം നിയന്ത്രിച്ചു നിര്‍ത്താന്‍ മിനറല്‍ ഓയിലിന് സാധിക്കും. മിനറല്‍ എഞ്ചിന്‍ ഓയിലുകള്‍ക്ക് സിന്തറ്റിക് എഞ്ചിന്‍ ഓയിലുകളെക്കാളും വില കുറവാണ്.

മിനറല്‍ എഞ്ചിന്‍ ഓയിലിന്റെ ദോഷങ്ങള്‍

ലളിതമായ പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ വളരെ പെട്ടെന്ന് മിനറല്‍ എഞ്ചിന്‍ ഓയിലിന്റെ വിസ്‌കോസിറ്റി (Viscosity) സവിശേഷത നഷ്ടപ്പെടും.
അതുകൊണ്ടു കൃത്യമായ ഇടവേളകളില്‍ എഞ്ചിന്‍ ഓയില്‍ മാറ്റിയില്ലെങ്കില്‍ എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കില്ല. ഇതു കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും.
ഒപ്പം മിനറല്‍ എഞ്ചിന്‍ ഓയില്‍ ഉപയോഗിക്കുമ്പോള്‍ എഞ്ചിനില്‍ സ്ലെഡ്ജ് അടിയാൻ സാധ്യത കൂടുതലാണ്. അതിനാല്‍ മിനറല്‍ എഞ്ചിന്‍ ഓയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റേണ്ടി വരും.

സിന്തറ്റിക് എഞ്ചിന്‍ ഓയില്‍

മിനറല്‍ ഓയിലുകളാണ് സിന്തറ്റിക് എഞ്ചിന്‍ ഓയിലിന് ആധാരം. എന്നാല്‍ മിനറല്‍ ഓയിലില്‍ നിന്നും ഒരൽപം വ്യത്യസ്തമാണ് സിന്തറ്റിക് ഓയിലുകളുടെ സംസ്കരണം.
രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യത്തില്‍ സൂക്ഷ്മമായ സംസ്‌കരണ നടപടികളിലൂടെയാണ് ഇവ ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയ സിന്തറ്റിക് എഞ്ചിന്‍ ഓയിലിന്റെ വിസ്‌കോസിറ്റി വര്‍ധിപ്പിക്കും. ഉയര്‍ന്ന പെര്‍ഫോര്‍മന്‍സ് എഞ്ചിനുകള്‍ക്ക് സിന്തറ്റിക് എഞ്ചിന്‍ ഓയിലാണ് അനിവാര്യം.

സിന്തറ്റിക് എഞ്ചിന്‍ ഓയിലിന്റെ ഗുണങ്ങള്‍

ഉയര്‍ന്ന വിസ്‌കോസിറ്റിയുടെ പശ്ചാത്തലത്തില്‍ സിന്തറ്റിക് ഓയിലിന്റെ കട്ടി കുറയുന്നത് ഒരുപരിധി വരെ കുറയും. അതിനാല്‍ താപമാറ്റങ്ങളും എഞ്ചിന്‍ ലോഡും സിന്തറ്റിക് ഓയിലിനെ കാര്യമായി ബാധിക്കില്ല.
ഇതു എഞ്ചിന്‍ പ്രവര്‍ത്തനം സുഗമമാക്കും. രാസപദാര്‍ത്ഥങ്ങള്‍ ഉള്ളടങ്ങിയതിനാല്‍ സ്ലെഡ്ജ് രൂപപ്പെടാനുള്ള സാധ്യത നാമമാത്രമാണ്. ഇതേ കാരണം മുന്‍നിര്‍ത്തി സിന്തറ്റിക് എഞ്ചിന്‍ ഓയിലിന് കാലദൈര്‍ഘ്യം കൂടും.

സിന്തറ്റിക് എഞ്ചിന്‍ ഓയിലിന്റെ ദോഷങ്ങള്‍

മിനറല്‍ എഞ്ചിന്‍ ഓയിലിനെ അപേക്ഷിച്ച് സിന്തറ്റിക് എഞ്ചിന്‍ ഓയിലിന് ഉത്പാദന ചെലവു കൂടുതലാണ്; തത്ഫലമായി സിന്തറ്റിക് എഞ്ചിന്‍ ഓയിലിന് വില കൂടുതൽ ആണ്
വിസ്കോ സിറ്റി കൂടുതലയതിനാൽ ഓയിൽ സീലുകൾ നല്ലതല്ലെങ്കിൽ ഓയില്‍ചോര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എഞ്ചിനുകളില്‍ സിന്തറ്റിക് എഞ്ചിന്‍ ഓയില്‍ ഉപയോഗിക്കാത്തതാണ് നല്ലത്.
സിന്തറ്റിക് എഞ്ചിന്‍ ഓയിലാണ് വാങ്ങുന്നതെങ്കില്‍ നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന ഓയില്‍ ഗ്രേഡ് തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മൾട്ടി ഗ്രേഡ് എഞ്ചിൻ ഓയിൽ

ഈ കാലഘട്ടത്തിൽ എല്ലാ വാഹനങ്ങളിലും മൾട്ടി ഗ്രേഡ് ഓയിൽ ആണ് ഉപയോഗിക്കുന്നത് സിങ്കിൾ ഗ്രേഡ് ഓയിലിൻ്റെ യും സിന്തറ്റിക്കിൻ്റെയും ഗുണങ്ങൾ ഇവ നിൽ അടങ്ങിയിരിക്കുന്നു
20w 50...... .5 w 30 ഇതെല്ലാം ഇവൻ്റെ ഊഹരണങ്ങളാണ് വേണമേങ്കിൽ സെമി സിന്തറ്റിക്ക് എന്ന് വിളിക്കാം..ഉയർന്ന താപനിലയിലും താഴ്ന്ന താപനിലയിലും ഇവൻ അവൻ്റെ വിസ്കോ സിറ്റിക്ക് ഒരു മാറ്റവും വരുത്തില്ല...

SAE( സൊസൈറ്റി ഓഫ് ആട്ടോമോട്ടീവ് എഞ്ചിനിയേഴ്സ്)
APl (American Petroleum Institute) ഇതാണ് ഇതിൻ്റെ ഫുൾ ഫോം
കടപ്പാട്

 #എന്താണുസെൻസർ ?സെൻസർ എന്താണെന്നുള്ള ചോദ്യത്തിനു ഏറ്റവും ലളിതമായ ഉത്തരം ഇതാണ് - 'ഒരു ഇലക്ട്രോണിക് മൊഡ്യൂളാണ് സെൻസർ. അത്...
31/05/2020

#എന്താണുസെൻസർ ?

സെൻസർ എന്താണെന്നുള്ള ചോദ്യത്തിനു ഏറ്റവും ലളിതമായ ഉത്തരം ഇതാണ് - 'ഒരു ഇലക്ട്രോണിക് മൊഡ്യൂളാണ് സെൻസർ. അത് ഘടിപ്പിച്ചിരിക്കുന്ന പരിതസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ടുപിടിച്ച് മറ്റൊരു ഇലക്ട്രോണിക് ഉപകരണത്തിനു സിഗ്നൽ രൂപത്തിൽ കൈമാറ്റം ചെയ്യുക എന്നതാണു അതിന്റെ ധർമ്മം'. എഞ്ചിനിൽ സെൻസറിന്റെ സിഗ്നലുകൾ സ്വീകരിക്കുന്നത് ECU (ഇലക്ട്രോണിക് കൺട്രോൾ മൊഡ്യൂൾ) ആണ്
കടപ്പാട്

30/05/2020

#വാഹനങ്ങളിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ

എഞ്ചിന്‍ ഓയില്‍ കൂടിപ്പോയതു കൊണ്ടു വലിയ പ്രശ്‌നങ്ങളൊന്നും കാറില്‍ ആദ്യം അനുഭവപ്പെട്ടെന്നു വരില്ല. പ്രശ്‌നമുണ്ടാകില്ല എന്ന ഇതേ ധാരണയിന്മേലാണ് മിക്കവരും എഞ്ചിന്‍ ഓയില്‍ ഒരല്‍പം കൂടുതല്‍ ഒഴിക്കുന്നത്.
പക്ഷെ സംഭവിക്കുന്നതോ? എഞ്ചിന്‍ ക്രാങ്ഷാഫ്റ്റില്‍ ഓയില്‍ കൂടിയ അളവില്‍ വന്നു നിറയും. തത്ഫലമായി ഓയിലില്‍ വര്‍ധിച്ച അളവില്‍ ഓക്സിജൻ കലരും.അതിവേഗം ക്രാങ്ഷാഫ്റ്റ് കറങ്ങുന്ന പശ്ചാത്തലത്തില്‍ വായു കലര്‍ന്ന ഓയിലിൽ ബബിൾസ് രൂപപ്പെടും. തൽ ക്ഷണം ഓയിൽപതഞ്ഞു പെങ്ങും ആ ഓയിലിന് ലൂബ്രിക്കേഷന്‍ ഉറപ്പുവരുത്താന്‍ സാധിക്കില്ല.
ഇത്തരം സന്ദര്‍ഭത്തില്‍ എഞ്ചിനിലേക്കുള്ള ഓയിലിന്റെ ഒഴുക്ക് തടസപ്പെടും. സ്വഭാവികമായും ഘടകങ്ങള്‍ക്ക് ലൂബ്രിക്കേഷന്‍ ലഭിക്കാതെ വരുമ്പോള്‍ എഞ്ചിന്‍ താപം വര്‍ധിക്കും. ഇത് എഞ്ചിന്‍ ലോക്കിനും ഇടവരുത്തും... കൂടാതെ ഓയിൽ പ്രഷർ കൂടി ഓയിൽ സിലിന് ലീക്ക് വരാനും സാധ്യത ഉണ്ട്.. ടർബോ ഉള്ള വാഹനങ്ങളിൽ ഓയിൽ കുടുതൽ ഒഴിച്ചാൽ ഇൻറർ കൂളറിൽ ഒയിൽ നിറയും അപ്പോൾ പിക്കപ്പും കുറയും.
കടപ്പാട്

24/05/2020

Address

On The Spot Car Care, Railway Byepass Junction Changanacherry
Changanacherry
686104

Telephone

+919645950018

Website

Alerts

Be the first to know and let us send you an email when On the spot car care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share