Anil Cpn

Anil Cpn AUTOMOTIVE DETAILING

17/09/2023
17/09/2023

ജനത സർവീസ് തിങ്കളാഴ്ച മുതൽ. എസി ബസിൽ മിനിമം നിരക്ക് 20 രൂപ.
കന്നിയാത്ര കൊല്ലം - തിരുവനന്തപുരം റൂട്ടിൽ.

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എല്ലാവർക്കും എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കളാഴ്ച തുടങ്ങും. നിലവിലുള്ള എസി ലോ ഫ്ലോർ ബസുകളാണു പരീക്ഷണാർഥം ഒരു ജില്ലയിൽ നിന്നു തൊട്ടടുത്ത ജില്ലയിലേക്ക് സർവീസ് നടത്തുന്നത്.

മിനിമം ചാർജ് 20 രൂപ. കിലോമീറ്ററിന് 108 പൈസ നിരക്ക്. സൂപ്പർ ഫാസ്റ്റിന് മിനിമം ചാർജ് 22 രൂപയാണ്. ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർ ഫാസ്റ്റിനും ഇടയ്ക്കുള്ള നിരക്കാണിത്. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സർവീസിനുമുണ്ടാകും.
കെഎസ്ആർടിസിയുടെ പതിവുനിറം മാറിയാണ് ബസുകൾ രംഗത്തിറങ്ങുന്നത്. ഈ എസി ബസുകളിൽ യാത്രക്കാർ കാര്യമായി ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ എസി ബസുകൾ വാങ്ങുന്നത് പരിഗണിക്കാനാണു തീരുമാനം. ആദ്യം കൊല്ലം – തിരുവനന്തപുരം ജില്ലകളെ ബന്ധിച്ചാണ് സർവീസുകൾ.

17/09/2023

സംസ്ഥാനത്ത് സ്കൂളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ 2023 - 24 വർഷത്തെ സ്‌റ്റേറ്റ് പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് അപേക്ഷകൾ (ലംപ്സം ഗ്രാന്റ്, എഡ്യൂക്കേഷൻ എയ്ഡ്, സ്‌റ്റൈപ്പന്റ്) ഓൺലൈനായി സമർപ്പിക്കുന്നതിന് സ്കൂളുകൾക്ക് ഒരവസരം കൂടി നൽകുന്നു.

ഇതിനായി സെപ്റ്റംബർ 30 വരെ ഇ-ഗ്രാന്റ്സ് പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

17/09/2023
17/09/2023

'നമ്മെ വിഭജിച്ചു നിർത്തുന്നതിന് കാരണം ദൈവമാണെങ്കിൽ ദൈവത്തെ ഇല്ലാതാക്കണം മതമാണെങ്കിൽ മതത്തെയും' ഇന്ന് തന്തൈ പെരിയാർ ജയന്തി

17/09/2023

ചാണ്ടി പറഞ്ഞപ്പോൾ മാറി പോയതാണെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമല്ല...

ചാണ്ടി പറഞ്ഞത് ചെറുകുടൽ ഒന്നര കിലോമീറ്റർ ആണെന്നാണ് ... ചെറുകുടൽ ഒന്നര മീറ്ററോ അല്ലേൽ ഒന്നര അടിയൊ മറ്റോ ആയിരുന്നേൽ പ്രസംഗിക്കുമ്പോൾ നാക്ക് പിഴച്ചു ഒന്നര കിലോമീറ്റർ എന്ന് പറഞ്ഞു പോയതാണെന്ന് വയ്ക്കാം

എന്നാൽ ഏഴുമീറ്റർ മാത്രമാണ് ചെറുകുടലിന്റെ നീളം ... അപ്പോൾ നാക്കു പിഴ ആയിരുന്നേൽ ഏഴ് കിലോമീറ്റർ എന്നോ എഴുപത് കിലോമീറ്റർ എന്നോ ആയിരുന്നു പറയേണ്ടിയിരുന്നത്

അത് കഴിഞ്ഞു ചാണ്ടി പറഞ്ഞത് ഭക്ഷണം കഴിക്കാതെ അപ്പന്റെ ചെറുകുടൽ 300 മീറ്റർ ആയി കുറഞ്ഞിരുന്നൂ എന്നാണ്

അതായത് ഇത് വെറും നാക്ക് പിഴയോ അബദ്ധമോ അല്ല ... ശരിക്കും പുള്ളി അങ്ങനെയാണ് മനസ്സിലാക്കി വച്ചിരിക്കുന്നത് ... കാരണം

7 മീറ്ററാണ് പരമാവധി ചെറുകുടലിന്റെ നീളമെന്ന് പുള്ളിക്ക് അറിയുമായിരുന്നെങ്കിൽ രണ്ടാമത്തെ അബദ്ധം 1.5km ചുരുങ്ങി 300 മീറ്റർ ആയെന്ന് പുള്ളി പറയില്ല 😁😂

ഒരു കാര്യം ഉറപ്പാണ് ... ഇവന് ഇവന്റെ അപ്പയുടെ രോഗത്തെ കുറിച്ചോ അതിന്റെ കാര്യങ്ങളെ കുറിച്ചോ നൽകേണ്ട ചികിത്സകളെ കുറിച്ചോ യാതൊരു അറിവും ഐഡിയയും ഉണ്ടായിരുന്നില്ല!!

ഇതാണ് ഇവന്റെ വിവരം ... ഇവനെ കുറിച്ചോ ഇവനെ തിരഞ്ഞെടുത്ത സഹതാപം അഡിക്‌റ്റായ ആ നാട്ടുകാരെ കുറിച്ചോ യാതൊന്നും തന്നെ പറയാനില്ല

അനുഭവിക്കുക ... അത്ര തന്നെ!!!

17/09/2023

തെർമൽ പവർ പ്ലാന്റുകളിലേക്ക് ഉപകരണങ്ങളുമായി കെൽട്രോൺ🔥

രാജ്യത്തെ വൻകിട താപവൈദ്യുത നിലയങ്ങളിലേക്ക് വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമിച്ച് കെൽട്രോൺ. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെയും (ഭെൽ) നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷന്റെയും താപവൈദ്യുത നിലയങ്ങളിലേക്കാണ് വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമിച്ചത്. ഭെല്ലിന്റെ തമിഴ്നാട്ടിലുള്ള ഉത്തങ്കുടി, ആന്ധ്രാപ്രദേശിലുള്ള യദാദ്രി താപവൈദ്യുത നിലയങ്ങൾക്കായി ന്യൂമാറ്റിക് ആക്ച്ചുവേറ്ററുകൾ നിർമിക്കാനും നെയ്‌വേലി പവർ പ്ലാന്റിൽ ഇൻസ്ട്രുമെന്റേഷൻ പാനലുകൾക്കുമാണ് ഓർഡർ ലഭിച്ചത്. ഉത്തങ്കുടി താപവൈദ്യുത നിലയത്തിനുള്ള ഉപകരണങ്ങൾ നിർമിച്ചു നൽകി. യദാദ്രിനിലയത്തിനുള്ള ഓർഡറിൽ 90 ശതമാനത്തോളം പൂർത്തിയാക്കി.

താപവൈദ്യുത നിലയങ്ങളിലെ ഫർണസ്, ബോയിലർ എന്നിവയുടെ പ്രവർത്തനത്തിനാവശ്യമായ വായുമർദത്തിന്റെ തോത് നിയന്ത്രിക്കാനാണ് ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ ഉപയോഗിക്കുന്നത്. താപവൈദ്യുത നിലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ലിഗ്നൈറ്റ് ഹാൻഡ്‌ലിങ്‌ ആൻഡ് സ്റ്റോറേജ് സിസ്റ്റത്തിന് വേണ്ടിയുള്ള പ്ലാന്റിലേക്കാണ് ഇൻസ്ട്രുമെന്റേഷൻ പാനലുകൾ. 40 വർഷത്തോളമായി ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ കെൽട്രോൺ നിർമിക്കുന്നുണ്ട്.

17/09/2023

ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന നേതാക്കളും, തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും 21ന്‌ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ ഒരു മണി വരെ രാജ്‌ഭവന്‌ മുന്നില്‍ സത്യഗ്രഹം നടത്തും. കേരളത്തിന്റെ സമഗ്ര വികസനവും, ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട്‌ കേരളത്തെ ഞെരുക്കുന്ന നടപടികളില്‍ നിന്നും പിന്‍മാറണമെന്നുമാണ്‌ സമരത്തില്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം.

കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ സംസ്ഥാനത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോഴും കേരളത്തിലെ പ്രതിപക്ഷം അതിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറാകുന്നില്ല. അന്ധമായ രാഷ്ട്രീയ നിലപാടും കേന്ദ്ര സര്‍ക്കാറിനോടുള്ള വിധേയത്വവുമാണ്‌ പ്രതിപക്ഷ നിലപാടിന്‌ പിന്നില്‍. ഇതും കേരളത്തോടുള്ള പ്രതികാര മനോഭാവമായേ കാണാന്‍ കഴിയൂ. നികുതിയിനത്തില്‍ കേരളം കേന്ദ്രത്തിനു ഒരു രൂപ നല്‍കുമ്പോള്‍ തിരിച്ച്‌ കേരളത്തിന്‌ സംസ്ഥാന വിഹിതമായി നല്‍കുന്നത്‌ 25 പൈസയില്‍ താഴെയാണ്‌. അതേസമയം ഉത്തര്‍പ്രദേശിന്‌ ഒരു രൂപയ്‌ക്ക്‌ പകരം ഒരു രൂപ എണ്‍പത്‌ പൈസ തോതിലാണ്‌ തിരിച്ച്‌ നല്‍കുന്നത്‌.

പത്താം ധനകാര്യ കമ്മീഷനില്‍ നിന്നും പതിനഞ്ചാം ധനകാര്യ കമ്മീഷനിലെത്തുമ്പോള്‍ ഡിവിസിബിള്‍ പൂളില്‍ നിന്നും സംസ്ഥാനത്തിന്‌ ലഭിക്കുന്നത്‌ 3.8 ശതമാനത്തില്‍ നിന്നും 1.9 ശതമാനമായി കുറച്ചിരുന്നു. ഇതിലൂടെ മാത്രം 18,000 കോടി രൂപയുടെ കുറവാണുണ്ടായത്‌.

സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 45 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിലയായിരുന്നു നാല്‌ വര്‍ഷം മുമ്പ്‌ വരെ. അത്‌ 30 ശതമാനമായിരിക്കുന്നു. റവന്യൂ വരുമാനത്തിന്റെ 70 ശതമാനവും സംസ്ഥാനം കണ്ടെത്തേണ്ടി വരുന്നു. ചില സംസ്ഥാങ്ങള്‍ക്ക്‌ 70 ശതമാനം വരെ കേന്ദ്ര വിഹിതം നല്‍കുമ്പോഴാണ്‌ കേരളത്തോട്‌ ഈ ചിറ്റമ്മ നയം.

ജിഎസ്‌ടി നഷ്ടപരിഹാര തുക അവസാനിപ്പിച്ചതിലൂടെ പ്രതിവര്‍ഷം 12,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ്‌. കടമെടുപ്പ്‌ പരിധി ജിഡിപിയുടെ 3.5 ശതമാനമായി കുറച്ചതും ക്രൂരതയാണ്‌. ഇതിനും പുറമെയാണ്‌ കിഫ്‌ബിയും, പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന സമീപനവും.

കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കൊപ്പം ഗവര്‍ണ്ണറും സംസ്ഥാനത്തിനെതരെ നിഷേധ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നില്ല. ഒപ്പിടാത്ത പക്ഷം തിരിച്ചയക്കുകയോ രാഷ്ട്രപതിക്കയക്കുകയോ ചെയ്യാമെങ്കിലും അതും ചെയ്യാതെ ഫയല്‍ പിടിച്ചുവച്ചിരിക്കുകയാണ്‌. ഇങ്ങനെ ഫയല്‍ അനന്തമായി പിടിച്ച്‌ വെക്കുന്നത്‌ ജനാധിപത്യ വിരുദ്ധവും ഫെഡറലിസത്തിന്റെ അന്തസത്തക്ക്‌ കടക വിരുദ്ധവുമാണ്‌. ഈ സമീപനം ഗവര്‍ണ്ണര്‍ തിരുത്തണമെന്നും ആവശ്യപ്പെട്ടാണ്‌ ഉപവാസം. സമരം വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട്‌ വരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

സ. ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ

17/09/2023

കേന്ദ്ര ധനകേന്ദ്രീകരണനയം സംസ്ഥാനങ്ങളെ �ഞെരുക്കുന്നു : പ്രൊഫ. സി പി ചന്ദ്രശേഖർ

രാജ്യത്ത്‌ തുടരുന്ന ധനകേന്ദ്രീകരണനയം സംസ്ഥാനങ്ങളുടെ വികസന–-ക്ഷേമ പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയത്തിൽ കേന്ദ്രത്തിന്‌ ഇടപെടാൻ അവസരം നൽകുകയുമാണെന്ന്‌ പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രൊഫ. സി പി ചന്ദ്രശേഖർ പറഞ്ഞു. സാമ്പത്തിക സ്രോതസ്സുകളെല്ലാം കേന്ദ്രസർക്കാരിൽമാത്രം കേന്ദ്രീകരിക്കുന്നത്‌ രാഷ്‌ട്രീയ കേന്ദ്രീകരണത്തിന്റെ ഭാഗമാണ്‌. ഇത്‌ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സർവകലാശാലയിൽ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രൊഫ. കെ കെ ജോർജ്‌ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി, ഒരു തെരഞ്ഞെടുപ്പ്‌ എന്നീ ആശയങ്ങളുടെ ആവർത്തനങ്ങൾ ഇന്ത്യ, സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന വൈവിധ്യത്തിന്റെ അടിസ്ഥാനംതന്നെ മറന്നുകൊണ്ടാണ്‌. സാമ്പത്തിക കേന്ദ്രീകരണം ശക്തമാക്കിയതോടെ, മൂന്നിൽരണ്ട്‌ വരുമാനത്തിലും സംസ്ഥാനങ്ങൾക്ക്‌ നിയന്ത്രണമില്ലാതായി. പകുതിയിലേറെ സാമ്പത്തിക ആവശ്യങ്ങൾക്കും കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരുന്നു. മൂല്യവർധിത, ചരക്കുസേവന നികുതികൾ ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്ക്‌ നികുതിവരുമാനം ഗണ്യമായി കുറഞ്ഞു. വായ്‌പ എടുക്കുന്നതിനുള്ള പരിധിയും വെട്ടിക്കുറച്ചു. ഇത്‌ സംസ്ഥാനങ്ങളിലെ മൂലധനനിക്ഷേപത്തെയും ക്ഷേമപദ്ധതികൾക്ക്‌ പണം കണ്ടെത്തുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു. 2012ലും 2021ലും രാജ്യത്തുണ്ടായ സമ്പത്തിൽ 40 ശതമാനത്തിലധികം ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈയിലായപ്പോൾ മൂന്നു ശതമാനംമാത്രമാണ്‌ ജനസംഖ്യയുടെ 50 ശതമാനത്തിനായി വീതിച്ചതെന്നും- സി പി ചന്ദ്രശേഖർ പറഞ്ഞു.

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ–-ഇക്കണോമിക്‌ ആൻഡ്‌ എൻവയോൺമെന്റൽ സ്‌റ്റഡീസ്‌, കുസാറ്റ്‌ സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌, എംജി സർവകലാശാല ഡോ. കെ എൻ രാജ്‌ സ്‌റ്റഡി സെന്റർ എന്നിവ സംയുക്തമായാണ്‌ പ്രഭാഷണം സംഘടിപ്പിച്ചത്. കുസാറ്റ്‌ വൈസ്‌ ചാൻസലർ പ്രൊഫ. പി ജി ശങ്കരൻ അധ്യക്ഷനായി

17/09/2023

മാലിന്യമുക്തം നവകേരളം പ്രചാരണം ; അടുത്ത 3 മാസം നിർണായകം: �മന്ത്രി എം ബി രാജേഷ്

മാലിന്യമുക്തം നവകേരളം പ്രചാരണത്തിന്റെ രണ്ടാംഘട്ടമായ അടുത്ത മൂന്ന് മാസം നിർണായകമാണെന്നും പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ദ്വിദിന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത മാർച്ചോടെ മാലിന്യമുക്ത സംസ്ഥാന പദവി കൈവരിക്കാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ജനങ്ങളുടെയും സഹകരണം അത്യാവശ്യമാണ്‌.

ഹരിത കർമസേനയുടെ (എച്ച്കെഎസ്) പ്രവർത്തനത്തിലൂടെ ലക്ഷ്യത്തിന്റെ പകുതിയോളം നേട്ടം കൈവരിക്കാനായി. എല്ലാ വാർഡിലും എച്ച്കെഎസ് അംഗങ്ങളെ നിയമിക്കണം. അവർ വീടുകളും സ്ഥാപനങ്ങളും പതിവായി സന്ദർശിച്ച് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം. എച്ച്കെഎസ് അംഗങ്ങൾക്ക് പരിശീലനം നൽകി പ്രൊഫഷണൽ സംഘമാക്കണം. വലിയ തോതിലുള്ള മാലിന്യ സ്രോതസ്സുകൾക്ക് എൻഫോഴ്സ്മെന്റ്‌ ടീമുകൾ പ്രത്യേക ശ്രദ്ധ നൽകണം.

പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നത് സംബന്ധിച്ച് തെളിവ് നൽകുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികത്തുക കൃത്യമായും നൽകണം. ഒക്ടോബർ രണ്ടു മുതൽ വിപുലമായ ശുചീകരണ യജ്ഞം ആരംഭിക്കണം. കേന്ദ്ര സർക്കാരിന്റെ സ്വച്ഛത ഹി സേവ, ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ രണ്ട്‌ തുടങ്ങിയ ക്യാമ്പയിനുകളെ നമ്മുടെ ക്യാമ്പയിനിന് ആക്കം കൂട്ടാൻ ഉപയോഗപ്പെടുത്തണം. 14 ജില്ലയിൽ നിന്നുള്ളവർ പങ്കെടുത്ത യോഗത്തിൽ സ്വച്ഛത ലീഗ് സീസൺ രണ്ടിന്റെ ലോഗോ മന്ത്രി പ്രകാശിപ്പിച്ചു. എൽഎസ് ജിഡി അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എൽഎസ് ജിഡി പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്കം തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Address

Pongumoodu
Thiruvananthapuram
695011

Telephone

+19895668868

Website

Alerts

Be the first to know and let us send you an email when Anil Cpn posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anil Cpn:

Share